അബുദാബി: യു.എ.ഇ.യിൽ പുതിയ കോവിഡ്-19 കേസുകളുടെ എണ്ണം കുറയുന്നു. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇന്ന് 998 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ട് മാസത്തെ ഇടവേളയിൽ ഇതാദ്യമായാണ് പ്രതിദിന കൊവിഡ് കേസുകൾ 1,000 ത്തിൽ താഴെയാകുന്നത്.
രാജ്യത്ത് ചികിത്സയിലായിരുന്ന 989 കോവിഡ് -19 രോഗികൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. രാജ്യത്ത് രണ്ട് പുതിയ കോവിഡ് -19 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നടത്തിയ 2,44,993 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.
യുഎഇയിൽ ഇതുവരെ ആകെ 9,96,775 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 9,75,590 പേർ ഇതിനകം രോഗമുക്തി നേടി. 2,337 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 18,848 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.