റിയാദ്: ഉംറ വീസയിൽ വരുന്നവർക്ക് സൗദിയിലെ ഏത് വിമാനത്താവളത്തിലൂടെയും രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ ഏത് രാജ്യാന്തര, പ്രാദേശിക വിമാനത്തവളങ്ങൾ വഴി പ്രവേശിക്കുവാനും തിരിച്ച് പോകുവാനും വിദേശികൾക്ക് അനുവാദമുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. നേരത്തെ ഉംറ വീസകളിൽ വരുന്നവർക്ക് ജിദ്ദ, മദീന വിമാനത്താവളങ്ങളിലൂടെ മാത്രം പ്രവേശിക്കാനായിരുന്നു അനുമതി. ഇതാണ് ഇപ്പോൾ ഒഴിവാക്കിയത്.