മനുഷ്യ-വന്യജീവി സംഘർഷത്തിൽ 24 മണിക്കൂറിനകം നഷ്ടപരിഹാരം നൽകണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. വന്യജീവി ആവാസവ്യവസ്ഥാ വികസനം, പ്രോജക്ട് ടൈഗർ, പ്രോജക്ട് എലിഫന്റ് തുടങ്ങിയ പദ്ധതികൾക്കായി അനുവദിച്ച തുകയിൽ നിന്നാണ് നഷ്ടപരിഹാരം നൽകേണ്ടത്.
മരിച്ചവരുടെയോ സ്ഥിരമായി അംഗവൈകല്യം സംഭവിച്ചവരുടെയോ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നൽകണം. ദാരുണമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവർക്ക് 25,000 രൂപയും നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു.
പരിക്കേറ്റവർക്കും മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും 24 മണിക്കൂറിനുള്ളിൽ നഷ്ടപരിഹാരം നൽകും. വന്യജീവി ആക്രമണത്തിൽ വിളകൾ നശിച്ച കർഷകർക്ക് പ്രധാനമന്ത്രി ഫസൽ ബീമാ യോജനയിലൂടെ അനുബന്ധ ധനസഹായം നൽകാമെന്നും മന്ത്രി പറഞ്ഞു.