ബര്‍മിങ്ങാം: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണ മെഡൽ പ്രതീക്ഷയായ ഗുസ്തി താരം ബജ്റംഗ് പൂനിയ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പുരുഷൻമാരുടെ 65 കിലോഗ്രാം വിഭാഗത്തിൽ നൗറുവിന്റെ ലോവി ബിന്ഗാമിനെ പരാജയപ്പെടുത്തിയാണ് പൂനിയ ക്വാർട്ടറിൽ കടന്നത്.
മത്സരം അനായാസമാണ് പൂനിയ ജയിച്ചത്. വിഎഫ്എ (വിക്ടറി ബൈ ഫാൾ) വഴിയാണ് പുനിയ വിജയിച്ചത്. 2020ലെ ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ പുനിയ കോമൺവെൽത്ത് ഗെയിംസിലെ നിലവിലെ ചാമ്പ്യനാണ്.
2018ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടി, 2014ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടി. ഈ വർഷം ഈ ഇനത്തിൽ സ്വർണത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.