ബീജിങ്: തായ്വാൻ സന്ദർശനത്തിന് പിന്നാലെ യുഎസ് സ്പീക്കർ നാൻസി പെലോസിക്കെതിരെ ചൈന ഉപരോധം ഏർപ്പെടുത്തി.
യുഎസ് സ്പീക്കർക്കെതിരെ ചൈനീസ് വിദേശകാര്യ മന്ത്രാലയം നിരവധി ഉപരോധങ്ങൾ പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി.
“തായ്വാൻ സന്ദർശനത്തിലൂടെ, നാൻസി പെലോസി ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഗൗരവമായി ഇടപെടുകയും ചൈനയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ഗുരുതരമായി ദുർബലപ്പെടുത്തുകയും ചെയ്യുന്നു”, ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.