മലപ്പുറം: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അമിത പാശ്ചാത്യവൽക്കരണമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുമായി ബന്ധപ്പെട്ട് സർക്കാർ അനാവശ്യ വിവാദം സൃഷ്ടിക്കുകയാണെന്നും അത് നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ സാമൂഹിക-സാംസ്കാരിക പാറ്റേൺ പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാർ പരിശോധിക്കണം. സംസ്ഥാനത്തെ വിദ്യാഭ്യാസ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നില്ല. എല്ലാ കുട്ടികൾക്കും പഠിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും അനാവശ്യ വിവാദങ്ങളെക്കാൾ കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്നതിനെതിരെ എം.കെ മുനീർ എം.എൽ.എ നടത്തിയ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പരാമർശം.