തിരുവനന്തപുരം: ആർട്ടിസ്റ്റ് നാരായണ ഭട്ടതിരിയുടെ ‘കചടതപ’ ആർട്ട് ഗാലറി ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്തു. ഭട്ടതിരിയുടെ നേതൃത്വത്തിൽ വഴുതക്കാട് നിർമ്മിച്ച ഗാലറി പൂർണ്ണമായും കലിഗ്രഫിക്കായി സജ്ജമാക്കിയ കേരളത്തിലെ ആദ്യ ഗാലറിയാണ്.
ഭട്ടതിരിയുടെ നാലായിരത്തോളം മലയാള കലിഗ്രഫികളുടെ സ്ഥിരം പ്രദർശനം ഉണ്ടാകും. ഇതിനുപുറമെ, മറ്റ് കലിഗ്രഫി കലാകാരൻമാർക്കും ചിത്രകാരൻമാർക്കും പ്രകടനം നടത്താൻ സൗകര്യവുമൊരുക്കിയിട്ടുണ്ട്.
സൂര്യ കൃഷ്ണമൂർത്തി, പ്രശാന്ത് നാരായണൻ, അപ്പു ഭട്ടതിരി, നീലൻ, വാസുദേവ ഭട്ടതിരി, ജോജി അൽഫോൺസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.