മുംബൈ: റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.50 ശതമാനം വർധിപ്പിച്ചു. തുടർച്ചയായ മൂന്നാം തവണയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പലിശ നിരക്ക് ഉയർത്തുന്നത്. പലിശ നിരക്ക് 0.50 ശതമാനം വർദ്ധിച്ചതോടെ റിപ്പോ നിരക്ക് 5.40 ശതമാനമായി. 2019ന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണിത്.
റിപ്പോ നിരക്ക് അരശതമാനം വർദ്ധിച്ചതോടെ കോവിഡിന് മുമ്പുള്ള നിരക്കിലെത്തി. കോവിഡിന് തൊട്ടുമുമ്പ് റിപ്പോ നിരക്ക് 5.15 ശതമാനമായിരുന്നു. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പലിശ നിരക്ക് വർദ്ധിപ്പിക്കാനുള്ള തീരുമാനത്തെ ഏകകണ്ഠമായി പിന്തുക്കുകയായിരുന്നു. പണപ്പെരുപ്പം വർദ്ധിക്കുന്നതും ആഗോളതലത്തിൽ കേന്ദ്ര നിലപാടുമാണ് നിരക്ക് വർദ്ധനവിനു കാരണം.
2022-23 ൽ പണപ്പെരുപ്പം 6.7 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വളർച്ച 7.2 ശതമാനമായി വീണ്ടെടുക്കുമെന്ന ശുഭാപ്തി വിശ്വാസവും റിസർവ് ബാങ്ക് ഗവർണർ പ്രകടിപ്പിച്ചു. ഏറ്റവും പുതിയ വർദ്ധനവോടെ, റിപ്പോ നിരക്ക് അല്ലെങ്കിൽ ബാങ്കുകൾ കടമെടുക്കുന്ന ഹ്രസ്വകാല വായ്പാ നിരക്ക് 5.15 ശതമാനം കവിഞ്ഞു.