വയനാട്: മേപ്പാടിയിലെ അട്ടമല ആനക്കുഞ്ഞിമൂലയില്‍ സ്വകാര്യ റിസോര്‍ട്ടിന് നേരെ മാവോയിസ്റ്റ് ആക്രമണം. റിസോര്‍ട്ടിന്റെ ചില്ലുകള്‍ മാവോയിസ്റ്റുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. മുന്നറിയിപ്പുമായി പോസ്റ്ററും പതിച്ചിട്ടുണ്ട്.അടച്ചിട്ട റിസോർട്ടാണിത്. ആദിവാസി സ്ത്രീകളോട് ലൈംഗികച്ചുവയോടെ പെരുമാറുകയും അരി തരാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടു പോയി ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്താല്‍ ശക്തമായ മറുപടിയുണ്ടാകുമെന്ന് പോസ്റ്ററില്‍ മുന്നറിയിപ്പ് നല്കുന്നു.ആദിവാസികള്‍ ആരുടെയും കച്ചവട വസ്തുവല്ലെന്നും പോസ്റ്ററിലുണ്ട്. സിപിഐ (മാവോയിസ്റ്റ്) നാടുകാണി ഏരിയാ സമിതിയുടേതെന്ന പേരിലാണ് പോസ്റ്ററുകള്‍.പുലര്‍ച്ചെയോടെയാണ് ആക്രമണം നടന്നത്. റിസോര്‍ട്ടിലെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. കസേരകൾ പുറത്തിട്ട് കത്തിച്ച നിലയിലുമാണ്.