സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ 9 മണിക്ക് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്നലെ രാത്രി തന്നെ ഫലം വെബ്സൈറ്റിൽ ലഭ്യമാക്കിയിരുന്നു. പ്രവേശന നടപടികൾ ഇന്ന് രാവിലെ 11 മുതൽ ആരംഭിക്കും. വിഎച്ച്എസ്ഇ വിഭാഗത്തിലെ ആദ്യ അലോട്ട്മെന്റും ഇന്നലെ രാത്രി പ്രസിദ്ധീകരിച്ചു.
ഒന്നാം അലോട്ട്മെന്റിലേക്കുള്ള പ്രവേശനം ഓഗസ്റ്റ് 10 ന് വൈകുന്നേരം 5 മണിക്ക് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രധാന ഘട്ടത്തിലെ രണ്ടാം അലോട്ട്മെന്റ് 15നും പ്രവേശനം 16, 17 തീയതികളിലും നടക്കും. പ്രധാന ഘട്ടത്തിന്റെ അന്തിമ അലോട്ട്മെന്റ് ഈ മാസം 22ന് പ്രസിദ്ധീകരിക്കും. പ്രവേശനം 24-നും ഒന്നാം വർഷ ക്ലാസുകൾ 25-നും ആരംഭിക്കും. പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, ട്രയൽ അലോട്ട്മെന്റ് സമയം നീട്ടിയതിനാൽ പ്രധാന അലോട്ട്മെന്റും നീട്ടുകയായിരുന്നു.