ദുൽഖർ സൽമാനും ഹനു രാഘവപുഡിയും ഒന്നിക്കുന്ന സീതാരാമത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസും ടൈറ്റിൽ അനൗൺസ്മെന്റും പ്രേക്ഷകരുടെ മനം കവർന്നിരുന്നു. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. 1964 ലെ കാശ്മീർ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന പ്രണയകഥയാണ് സീതാരാമം. ദുൽഖർ സൽമാനും മൃണാൾ ഠാക്കൂറുമാണ് സീതാരാമത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂന്ന് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദുൽഖർ സൽമാന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സീതാ രാമം. റൊമാന്റിക് ഹീറോ എന്ന വിളി മടുത്തുവെന്നും ഇനി റൊമാന്റിക് സിനിമകൾ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. കഥ മനോഹരമായിരുന്നതിനാൽ സീതാരാമം നിരസിക്കാൻ എനിക്ക് തോന്നിയില്ല. എന്നാൽ ഇത് അവസാനത്തെ പ്രണയകഥയായിരിക്കും,” അദ്ദേഹം പറഞ്ഞു. ആക്ഷനോ മാസ്സോ ചെയ്യുന്നില്ലെന്ന് പറഞ്ഞ് എല്ലാ ദിവസവും പ്രേക്ഷകരിൽ നിന്ന് വഴക്കുകൾ കേൾക്കാറുണ്ടെന്നും ദുൽഖർ പറഞ്ഞു. സീതാരാമത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ദുൽഖറിന്റെ പ്രതികരണം.