കണ്ണൂർ: ആർഎംപി നേതാവ് കെകെ രമ എംഎൽഎയ്ക്കെതിരായ വധഭീഷണിയിൽ സിപിഎമ്മിന് പങ്കില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. രമയുടെ പരാതി തലക്കെട്ടുകളുണ്ടാക്കാനുള്ള ശ്രമമാണെന്ന സംശയം തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് പോയവരെ ആദ്യം കോൺഗ്രസ് തിരികെ കൊണ്ടുവരട്ടെ. ആത്മാഭിമാനമുള്ളവർ കോൺഗ്രസിലേക്ക് പോകില്ല. നേതാക്കൾ തന്നെ തിരിച്ച് പോകില്ലെന്ന് പറഞ്ഞിട്ടുണ്ട്. പാർട്ടി വിട്ടവരെ തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് കരുതുന്ന മുന്തിരി പുളിച്ചുപോകുമെന്നും ജയരാജൻ പറഞ്ഞു.