കണ്ണൂര്: കോവിഡ് പോസിറ്റീവായവരുടെയും മരിച്ചവരുടെയും കണക്കുകൾ കേന്ദ്ര സർക്കാരിന് നൽകുന്നില്ലെന്ന പരാതി വാസ്തവവിരുദ്ധമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
ഇത്തരം ആരോപണങ്ങൾ തുടർച്ചയായി ഉന്നയിക്കപ്പെടുന്നത് ദൗർഭാഗ്യകരമാണ്. തെറ്റായ കാര്യങ്ങൾ ആവർത്തിക്കുന്നത് ശരിയല്ല. കൊവിഡ് കണക്കുകൾ കേരളം കൃത്യമായി നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിന്റെ കത്തിലെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കൊവിഡ് കണക്കുകൾ ദിവസേന അപ്ഡേറ്റ് ചെയ്ത് കേന്ദ്രത്തിന് നൽകുന്നുണ്ട്. എല്ലാം സുതാര്യമായ രീതിയിലാണ് നടക്കുന്നത്.