ന്യൂഡല്‍ഹി: 2021 2022 ൽ രാജ്യത്ത്, പെട്രോൾ വില 78 തവണയും ഡീസൽ വില 76 തവണയും വർദ്ധിപ്പിച്ചു. ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദയുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി രാമേശ്വർ തെലി രാജ്യസഭയിൽ രേഖാമൂലം മറുപടി നൽകി.
ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് സമ്മതിച്ച് കേന്ദ്രം നടത്തിയ യഥാർത്ഥ കുറ്റസമ്മതമാണിതെന്ന് രാഘവ് ഛദ്ദ ട്വീറ്റ് ചെയ്തു. വിലക്കയറ്റം സംബന്ധിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചതു മുതൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധത്തിലാണ്.