കോഴിക്കോട്: സിറാജ് പത്രപ്രവർത്തകനും തിരുവനന്തപുരം യൂണിറ്റ് മേധാവിയുമായിരുന്ന കെ.എം.ബഷീർ വധക്കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള മുസ്ലിം ജമാഅത്ത് (കെ.എം.ജെ) .
കളങ്കിതനായ വ്യക്തിയെ ജില്ലാ കളക്ടറായി നിയമിച്ച നടപടി ഉടൻ പിൻ വലിക്കണമെന്നും അല്ലാത്തപക്ഷം സുന്നി സംഘടനകൾ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കേരള മുസ്ലിം ജമാഅത്ത് അറിയിച്ചു.
നിയമ കാര്യങ്ങള്‍ കൃത്യമായി അറിയാവുന്ന ഉന്നത ഭരണത്തിലിരിക്കുന്നയാളാണ് ശ്രീറാം വെങ്കിട്ടരാമന്. മദ്യപിച്ച് എല്ലാ നിയമങ്ങളും അവഗണിച്ച് വാഹനമോടിച്ചാണ് പ്രതി കെ.എം. ബഷീറിനെ കൊലപ്പെടുത്തിയത്. അദ്ദേഹത്തിന് ജില്ലയിലെ നിയമ കാര്യങ്ങളില്‍ ഇടപെടാവുന്ന അധികാരം നല്‍കുന്നത് എന്തിന്റെ പേരിലായാലും അനുചിതവും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്,കേരള മുസ്ലിം ജമാഅത്ത് പറഞ്ഞു.