ഒമാൻ: ബുധനാഴ്ച വരെ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക്-വടക്ക് ബുറൈമി, ദാഹിറ, ദഖിലിയ, ബത്തിന, വടക്ക്-തെക്ക് ഷർഖിയ, മസ്കറ്റ്, മുസന്ദം എന്നിവിടങ്ങളിലെ ഗവർണറേറ്റുകളിലും അൽ ഹജർ പർവതനിരകളിലും മഴ ലഭിക്കും.
പല പ്രദേശങ്ങളിലും 30 മുതൽ 80 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 40-80 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ ദൃശ്യതയെ ബാധിച്ചേക്കാം. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.