സുരേഷ് ഗോപിയുടെ പാപ്പൻ റിലീസിന് തയ്യാറെടുക്കുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന ‘പാപ്പൻ’ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. എബ്രഹാം മാത്യു മാത്തൻ എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്. ജൂലൈ 29 ന് യു/എ സർട്ടിഫിക്കറ്റോടെ ‘പാപ്പൻ’ റിലീസ് ചെയ്യും. ചിത്രത്തിൽ ഗോകുൽ സുരേഷ്, നൈല ഉഷ തുടങ്ങിയവരും അഭിനയിക്കുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസും ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നിഗൂഢതയ്ക്കും സസ്പെൻസിനും വളരെയധികം പ്രാധാന്യം നൽകുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പാലായിൽ പൂർത്തിയായി. ക്രൈംബ്രാഞ്ചിൽ നിന്ന് സ്വമേധയാ വിരമിച്ച എബ്രഹാം മാത്യു മാത്തൻ എന്ന എസ്.പി. ദീർഘകാലമായി തുടരുന്ന ഒരു കൊലപാതക കേസ് അന്വേഷിക്കാൻ മനസ്സില്ലാമനസ്സോടെ സേനയിൽ തിരിച്ചെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളിയും എഡിറ്റിംഗ് ശ്യാം ശശിധരനും കൈകാര്യം ചെയ്യുന്നു.