വത്തിക്കാൻ സ്ഥാനപതി ഇന്ന് കൊച്ചിയിലെത്തും. എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്ത ബിഷപ്പ് ആന്റണി കരിയിലിനെതിരെ സ്വീകരിച്ച നടപടി ചർച്ച ചെയ്യാൻ എത്തുന്നു. വത്തിക്കാനിലെ ഇന്ത്യൻ അംബാസഡർ ലെയൊപോള്‍ഡ് ജിറെല്ലി ബിഷപ്പ് ആന്റണി കരിയിലുമായി കൂടിക്കാഴ്ച നടത്തും.
എറണാകുളം ബിഷപ്പ് ഹൗസിൽ രാവിലെയാണ് യോഗം ചേരുക. എന്നാൽ ഭീഷണിയെ തുടർന്ന് രാജി സ്വീകരിക്കാൻ അനുവദിക്കില്ലെന്ന് കർദിനാൾ വിരുദ്ധ വിഭാഗത്തിലെ വൈദികർ വ്യക്തമാക്കിയിട്ടുണ്ട്. ബിഷപ്പിനെ കണ്ട് രാജിവയ്ക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. വൈദികർ ഇന്ന് വത്തിക്കാൻ അംബാസഡറെ കണ്ട് അതിരൂപതയുടെ ആശങ്ക അറിയിക്കാൻ ശ്രമിക്കും.
കർദിനാൾ വിരുദ്ധ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുകയും സിനഡിന്റെ തീരുമാനം പരസ്യമായി ലംഘിക്കുകയും ചെയ്തതിനാണ് വത്തിക്കാൻ ബിഷപ്പിനെതിരെ നടപടിയെടുത്തതെന്നാണ് വിവരം.