റിയാദ്: 121 കിലോമീറ്റർ വീതിയും 488 മീറ്റർ ഉയരവുമുള്ള ഒരു കെട്ടിടം പണിയുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, അത് അസാധ്യമാണെന്ന് നിങ്ങൾ കരുതുന്നുവോ. എന്നാൽ അത്തരമൊരു കെട്ടിടം പണിയാനുള്ള തയ്യാറെടുപ്പിലാണ് സൗദി അറേബ്യ. നിയോം പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു കെട്ടിടം വരുന്നത്.
കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ വിഭാവനം ചെയ്ത ഹൈപ്പർ ഫ്യൂച്ചറിസ്റ്റ് നഗരമാണ് നിയോം. അംബരചുംബികളുടെ പദ്ധതിക്ക് ‘മിറർ ലൈൻ’ എന്നും പേരിട്ടിട്ടുണ്ട്. പദ്ധതിയുടെ മൊത്തം ചെലവ് നിലവിൽ 1 ട്രില്യൺ ഡോളറാണ് പ്രതീക്ഷിക്കുന്നത്.
അഖാബ ഉൾക്കടലിൽ നിന്ന് ആരംഭിച്ച്, തീരപ്രദേശത്ത് വ്യാപിച്ച് കിടക്കുന്ന പർവ്വത നിരയെ രണ്ടായി വിഭജിച്ച് കൊണ്ടായിരിക്കും നിർമ്മാണം പൂർത്തിയാകുന്ന മിറൽ ലൈൻ കടന്ന് പോകുക. വിമാനത്താവളവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ നഗരം സൗദി സർക്കാരിന്റെ കീഴിലുള്ള മൗണ്ടൻ റിസോർട്ട്, ആസ്ഥാന സമുച്ചയം എന്നിവയിലൂടെയും കടന്നുപോകുന്നു.