കുവൈത്ത്: കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് അഹ്മദ് അൽ നവാഫ് അൽ സബാഹിനെ നിയമിച്ചു. ഇത് സംബന്ധിച്ച അമീരി ഉത്തരവ് ഇന്ന് പുറത്തിറങ്ങി.
കിരീടാവകാശി ഷെയ്ഖ് മിഷാൽ അഹമ്മദ് അൽ സബാഹ് രാജകുമാരൻ അമീർ അനുവദിച്ച പ്രത്യേക ഭരണഘടനാ അധികാരങ്ങൾ പ്രകാരം പുതിയ പ്രധാനമന്ത്രിയെ നിയമിക്കാൻ ഉത്തരവിറക്കി. നിലവിലെ കെയർടേക്കർ മന്ത്രിസഭയിലെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് ഷെയ്ഖ് അഹമ്മദ് നവാഫ്.