ഗൂഗിൾ സഹസ്ഥാപകനും ലോക ശതകോടീശ്വരനുമായ സർഗേ ബ്രിന്നിന്റെ ഭാര്യ നിക്കോൾ ഷാനഹാനുമായി രഹസ്യ ബന്ധമുണ്ടെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് ടെസ്ല മേധാവി എലോൺ മസ്ക്. വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് മസ്ക് ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം, സംഭവത്തെ തുടർന്ന് ഗൂഗിൾ സഹസ്ഥാപകൻ മസ്കുമായുള്ള വർഷങ്ങൾ നീണ്ട സൗഹൃദം അവസാനിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.
“ഇത് തികച്ചും അടിസ്ഥാനരഹിതമാണ്. സർഗെയും ഞാനും അടുത്ത സുഹൃത്തുക്കളാണ്, ഇന്നലെ രാത്രി വരെ ഒരുമിച്ച് ഒരു പാർട്ടിയിൽ പങ്കെടുത്തിരുന്നു. മൂന്നു വർഷത്തിനിടയിൽ രണ്ടുതവണ മാത്രമേ നിക്കോളിനെ കണ്ടിട്ടുള്ളൂ, രണ്ടുതവണയും നിരവധി ആളുകൾക്കിടയിലായിരുന്നു കൂടിക്കാഴ്ച, മസ്ക് ട്വീറ്റ് ചെയ്തു.