പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ആദിവാസി വിഭാഗത്തിൽപ്പെട്ട രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങിയതായി ആരോപണം. അടിച്ചിപ്പുഴ സെറ്റില്‍മെന്റ് കോളനിയിലെ അനിത അഭിലാഷാണ് പരാതി നല്‍കിയത്. അനസ്തേഷ്യേ ഡോക്ടർ ചാർളിക്കെതിരെയാണ് പരാതി.
റാന്നി എംഎൽഎ പ്രമോദ് രാമൻ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിനെ സമീപിച്ചിട്ടുണ്ട്.