പിറവം: വെയിലും മഴയും ഇടവിട്ടുള്ള കാലാവസ്ഥ കാരണം വാഴകളിൽ പുള്ളിക്കുത്ത് രോഗം പടരുന്നു. വാഴയുടെ ഇലകളിൽ പുള്ളി പാടുകൾ പ്രത്യക്ഷപ്പെടുന്നതാണ് ഇതിന്റെ ലക്ഷണം. ഇതൊരു ഫംഗസ് രോഗമാണെന്നാണ് അധികൃതർ പറയുന്നത്. ഇലകളിലെ പൊട്ടുകളും പുള്ളികളും ദിവസങ്ങൾക്കുള്ളിൽ വ്യാപിച്ച് ഇല തവിട്ടു നിറമാകും. ഇത് താമസിയാതെ ഉണങ്ങുകയും ചെയ്യും. രോഗം ആദ്യം തുടങ്ങുന്നത് അടിത്തട്ടിലെ ഇലകളിലാണ്. ശ്രദ്ധിച്ചില്ലെങ്കിൽ, ഇത് മറ്റ് ഇലകളിലേക്കും വ്യാപിക്കാം.
ഉത്പാദനത്തെയും ബാധിക്കും. വാഴപ്പഴം പഴുത്ത് നിലത്ത് വീഴാൻ സാധ്യതയുണ്ട്. മുൻ വർഷങ്ങളിലും രോഗം കണ്ടെത്തിയിരുന്നെങ്കിലും ഇത്തവണ ഇത് വ്യാപകമാണെന്ന് കർഷകർ പറയുന്നു. വാഴക്കുലയ്ക്ക് ഉയർന്ന വില ലഭിക്കുന്നതിനാൽ നിരവധി കർഷകർ ഇത്തവണ പാടത്തും കരയിലും വാഴക്കൃഷി ആരംഭിച്ചിട്ടുണ്ട്.