ഒരു മാധ്യമപ്രവർത്തകനെ കൊന്നയാളെ ശിക്ഷിക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് ഭരണം മാറിയെന്ന് ആർഎംപി നേതാവും എംഎൽഎയുമായ കെ കെ രമ പറഞ്ഞു. അങ്ങേയറ്റം പരിതാപകരമായ അവസ്ഥയ്ക്ക് ഉത്തരം പറയേണ്ടത് കേരള മുഖ്യമന്ത്രിയാണ്. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിലൂടെ നാടിന്റെ ജീർണത യാണ് കാണുന്നത്. ഇതും നമ്മുടെ നാടിനോടുളള വെല്ലുവിളിയാണ്,” രമ പറഞ്ഞു.
മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ആറ് മാസത്തെ സസ്പെൻഷൻ അവസാനിക്കുന്നതിന് മുമ്പ് തന്നെ ആരോഗ്യവകുപ്പ് സെക്രട്ടറിയായി നിയമിച്ചിരുന്നു. അദ്ദേഹത്തെ ഇപ്പോൾ ജില്ലാ കളക്ടറായി നിയമിച്ചു. ഈ സർക്കാർ രാജ്യത്തെ ജനങ്ങൾക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്നും കെ കെ രമ ചോദിച്ചു.