കൊച്ചി : സഭാതർക്കത്തെ തുടർന്ന് സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് വത്തിക്കാൻ നൽകിയ നോട്ടീസിന് മറുപടി കത്തയച്ച് ബിഷപ്പ് ആന്റണി കരിയിൽ. രാജിയുടെ കാരണം വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. ഏകീകൃത കുര്‍ബാനയില്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് വത്തിക്കാൻ അന്ത്യശാസനം നല്‍കിയിരുന്നു. ബിഷപ്പ് രാജിവെക്കണമെന്നാവശ്യപ്പെട്ട് വത്തിക്കാൻ നോട്ടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച വത്തിക്കാൻ സ്ഥാനപതി ബിഷപ്പിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾക്കായി വത്തിക്കാൻ സ്ഥാനപതി നാളെ എറണാകുളത്തെ ബിഷപ്പ് ഹൗസിലെത്താനിരിക്കെയാണ് കത്ത് അയച്ചിരിക്കുന്നത്. ഇതോടെ എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാനയെച്ചൊല്ലി നിലനിൽക്കുന്ന തർക്കം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. എറണാകുളം അങ്കമാലി അതിരൂപത സഭാ തര്‍ക്കത്തില്‍, ആലഞ്ചേരി വിരുദ്ധരായ വൈദികരെ ബിഷപ്പ് പിന്തുണച്ചിരുന്നു.