ന്യൂഡല്‍ഹി: ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമായ ഇന്ത്യയിൽ 2100 ഓടെ ജനസംഖ്യ 41 കോടി കുറയുമെന്ന് കണക്കുകൾ. ഉയർന്ന ജനസംഖ്യ ഓരോ പൗരനും ലഭ്യമായ വിഭവങ്ങളില്‍ കുറവ് വരുത്തുന്നുണ്ട്. എന്നാൽ, 41 കോടിയുടെ ഇടിവുണ്ടായാലും ഇതിന് പരിഹാരമാകില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഒരു പഠനം സൂചിപ്പിക്കുന്നത് ജനസംഖ്യ കുറഞ്ഞാലും വിഭവ വിതരണത്തിൽ വ്യത്യാസം വരാതിരിക്കുന്നത് അപകടകരമായ സാഹചര്യമാണെന്നാണ്.
ഇന്ത്യയും ചൈനയും ജനസംഖ്യയുടെ കാര്യത്തിൽ ഏതാണ്ട് തുല്യരാണെങ്കിലും ജനസാന്ദ്രതയുടെ കാര്യത്തിൽ അങ്ങനെയല്ല. ഇന്ത്യയിൽ ഒരു ചതുരശ്ര കിലോമീറ്ററിൽ 476 പേർ താമസിക്കുന്നുണ്ടെങ്കിൽ ചൈനയിൽ ഇത് വെറും 148 മാത്രമാണ്. 2100 ആകുമ്പോഴേക്കും ഇന്ത്യയുടെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിൻ 335 ആയി കുറയും. അടുത്ത 78 വർ ഷത്തിനുള്ളിൽ ലോകത്തിലെ ജനസാന്ദ്രതയിലുണ്ടായ ഇടിവിനേക്കാൾ കൂടുതൽ ഇന്ത്യ രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2022 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യ 141 കോടിയിലധികമാണ്. അടുത്ത 78 വർ ഷത്തിനുള്ളിൽ ഇത് 100 കോടിയായി കുറയും. 2100 ആകുമ്പോഴേക്കും ചൈനയിലെ ജനസംഖ്യ 49.4 കോടി കുറഞ്ഞ് 93.2 കോടിയായി കുറയും. ഇതിനർത്ഥം ഇന്ത്യ നിലവിലെ രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക് നീങ്ങും എന്നാണ്. അമേരിക്കയിലും ഈ കാലയളവിൽ ജനസംഖ്യയിൽ കുറവുണ്ടാകും.