മുംബൈ: ‘ഭാബിജി ഘർ പർ ഹേ’ എന്ന സീരിയലിലെ ‘മൽഖാൻ’ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ടെലിവിഷൻ നടൻ ദിപേഷ് ഭാൻ (41) അന്തരിച്ചു. രാവിലെ ദഹിസറിലെ വീട്ടിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യയും എട്ട് മാസം പ്രായമുള്ള കുട്ടിയുമുണ്ട്. ദീപേഷിന്റെ അമ്മ കഴിഞ്ഞ വർഷം മരിച്ചിരുന്നു. ‘താരക് മെഹ്ത കാ ഊൽത്താ ചഷ്മാ’, ‘മെയ് ഐ കം ഇൻ മാഡം’ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ‘കോമഡി കാ കിംഗ് കൗൺ’, ‘കോമഡി ക്ലബ്’, ‘ഭൂത്വാല’, ‘എഫ്ഐആർ’, ‘ചാമ്പ്’, ‘സൺ യാർ ചിൽ മാർ’ തുടങ്ങിയ ടിവി ഷോകളുടെ ഭാഗമായിരുന്നു.