പാലക്കാട്: പാലക്കാട് കരിമ്പയിൽ സദാചാര പോലീസിംഗ് നടന്ന ബസ് സ്റ്റോപ്പിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാണ് പ്രതിഷേധം. ബസ് സ്റ്റോപ്പിൽ ഒരുമിച്ചിരുന്ന വിദ്യാർത്ഥികളെ നാട്ടുകാർ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ വിദ്യാർത്ഥികളുടെ സഹപാഠികൾ ആണ് ബസ് സ്റ്റോപ്പിൽ ഒരുമിച്ചിരുന്ന് പ്രതിഷേധിക്കുന്നത്. മണ്ണാർക്കാട് കരിമ്പ എച്ച്എസ്എസ് സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. മുമ്പും നാട്ടുകാർ ഉപദ്രവിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.