കറാച്ചി: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ രൂക്ഷമായി വിമർശിച്ച് പാക് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി മറിയം ഔറംഗസേബ്. ഇമ്രാൻ ഖാൻ രാഷ്ട്രീയ അരക്ഷിതാവസ്ഥയും അരാജകത്വവും സൃഷ്ടിക്കാനും അതുവഴി രാജ്യത്തെ സാമ്പത്തിക അസ്ഥിരതയിലേക്ക് നയിക്കാനുമാണ് ശ്രമിക്കുന്നതെന്ന് മറിയം ഔറംഗസേബ് ആരോപിച്ചു.
ഇമ്രാൻ ഖാന്റെ ഭരണം രാജ്യത്തെ മാധ്യമങ്ങൾക്ക് ഇരുണ്ട കാലഘട്ടമാണെന്നും പാകിസ്ഥാനെ മറ്റൊരു ശ്രീലങ്കയാക്കി മാറ്റാൻ അദ്ദേഹം പരമാവധി ശ്രമിച്ചുവെന്നും മറിയം ഔറംഗസേബ് നേരത്തെ പറഞ്ഞിരുന്നു.