തമിഴ് നടൻ ചിമ്പു വിവാഹിതനാകുന്നു. പിതാവ് ടി രാജേന്ദർ ഇക്കാര്യം സ്ഥിരീകരിച്ചു. യുഎസിലെ ചികിത്സ കഴിഞ്ഞ് ചെന്നൈയിൽ തിരിച്ചെത്തിയ ശേഷം സംവിധായകനും നിർമ്മാതാവുമായ ടി രാജേന്ദർ മാദ്ധ്യമങ്ങളോട് ഇക്കാര്യം അറിയിക്കുകയായിരുന്നു
“കാലചക്രം ഉരുളുമ്പോൾ താഴെ നിന്നവർ മുകളിലേക്ക് വരും. മുകളിലുള്ളവർ താഴെ പോവും. ചിമ്പു ഉടൻ വിവാഹിതനാകും. ദൈവം നല്ലൊരു പെൺകുട്ടിയെ ചിമ്പുവിന്റെ ഭാര്യയായും ഞങ്ങളുടെ വീട്ടിലെ മരുമകളായും നൽകും” അദ്ദേഹം വിശദീകരിച്ചു.
ചിമ്പുവിന്റെ പുതിയ ചിത്രം മഹാ തീയേറ്ററുകളിലെത്തി. യു ആർ ജലീൽ സംവിധാനം ചെയ്ത് മാതി അഴഗൻ നിർമ്മിക്കുന്ന ചിത്രത്തിൽ ഹൻസികയാണ് നായികയായി എത്തുന്നത്.