ശ്രീലങ്ക : പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിലെ 6 ദശലക്ഷത്തിലധികം ആളുകൾ “ഭക്ഷ്യ അരക്ഷിതാവസ്ഥയിലാണെന്ന് ” ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി). ഈ വർഷം ഡിസംബർ വരെ രാജ്യത്തെ 3 ദശലക്ഷം ആളുകൾക്ക് അടിയന്തര ഭക്ഷണം, പോഷകാഹാരം, സ്കൂൾ ഭക്ഷണം എന്നിവ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള 63 ദശലക്ഷം യുഎസ് ഡോളർ ഫണ്ടിന്റെ 30 ശതമാനം മാത്രമേ ഇത് വരെ സുരക്ഷിതമാക്കാൻ കഴിഞ്ഞിട്ടുള്ളു. പ്രാഥമിക കണ്ടെത്തലുകൾ പ്രകാരം 6.3 ദശലക്ഷം ആളുകൾ ഭക്ഷണ അരക്ഷിതാവസ്ഥയിലാണെന്ന് യു എൻ ഡബ്ല്യുഎഫ്പി ശ്രീലങ്കയുടെ കൺട്രി ഡയറക്ടർ അബ്ദുർ റഹീം സിദ്ദിനോട് പറഞ്ഞു.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ ഭക്ഷ്യപ്രതിസന്ധിയാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഇപ്പോൾ നേരിടുന്നതെന്നും അടുത്ത രണ്ട് മാസത്തിനുള്ളിൽ പണപ്പെരുപ്പം ഉയരുമെന്നും അദ്ദേഹം പറഞ്ഞു.