തിരുവനന്തപുരം: ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നുവെന്ന് ആരോപിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് നാട്ടുകാർ പൊളിച്ചുമാറ്റിയതിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. ഒരാൾക്ക് മാത്രം ഇരിക്കാൻ കഴിയുന്ന സീറ്റിൽ ഒരുമിച്ചിരുന്നാണ് വിദ്യാർത്ഥികൾ സദാചാര ഗുണ്ടകളോട് പ്രതികരിച്ചത്. തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിന് സമീപമാണ് സംഭവം.
ചൊവ്വാഴ്ച വൈകുന്നേരം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തിയ വിദ്യാർത്ഥികൾ സീറ്റ് തകർന്ന് ഒരാൾക്ക് മാത്രം ഇരിക്കാവുന്ന തരത്തിൽ നിർമ്മിച്ചതായി കണ്ടെത്തി. സംഭവം ആദ്യം മനസ്സിലായില്ലെങ്കിലും ആൺകുട്ടികളും പെൺകുട്ടികളും അടുത്തടുത്ത് ഇരിക്കുന്നത് തടയാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് തിരിച്ചറിഞ്ഞതോടെ പ്രതിഷേധം ആളിക്കത്തി.
ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ബെഞ്ചില്‍ ആണ്‍കുട്ടികളുടെ മടിയില്‍ പെണ്‍കുട്ടികള്‍ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. ഇതിന്റെ ചിത്രവും വിദ്യാര്‍ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.