തിരുവനന്തപുരം: മുൻ രഞ്ജി ക്രിക്കറ്റ് താരം ഒ.കെ രാംദാസ് അന്തരിച്ചു. അസുഖത്തെ തുടർന്ന് തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു. കണ്ണൂർ തലപ്പ് സ്വദേശിയായ രാംദാസ് കേരള ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനാണ്. എഴുപതുകളിൽ കേരളത്തിനായി സൂരി ഗോപാലകൃഷ്ണനൊപ്പം ബാറ്റിംഗ് ഓപ്പൺ ചെയ്ത രാംദാസ് കേരളത്തിൽ നിന്നുള്ള ഏറ്റവും മികച്ച ഓപ്പണറായി കണക്കാക്കപ്പെടുന്നു.
1968-69ൽ മൈസൂരിനെതിരെ കളിച്ചു. ഫസ്റ്റ് ക്ലാസിലാണ് രാംദാസ് അരങ്ങേറ്റം കുറിച്ചത്. കേരളത്തിനായി 35 മത്സരങ്ങൾ കളിച്ചു. 11 അർധസെഞ്ച്വറികളടക്കം 1647 റൺസ് അദ്ദേഹം നേടി.