സിനിമയിൽ വന്ന സമയത്ത് താൻ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടി അനുശ്രീ.
കൊച്ചി:സിനിമയിൽ വന്ന സമയത്ത് താൻ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടി അനുശ്രീ. നാട്ടുകാരിൽ ചിലർ തന്നെയും അമ്മയേയും പറ്റി പല കഥകളുമുണ്ടാക്കിയതിനെക്കുറിച്ചും, ഇതൊക്കെ കേട്ട് വിഷമം സഹിക്കാൻ കഴിയാതെ അച്ഛൻ പൊട്ടിക്കരഞ്ഞതിനെക്കുറിച്ചുമൊക്കെയാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. സംവിധായകന് ലാല്‍ജോസ് നല്കിയ പിന്തുണയും അനുശ്രീ കുറിപ്പില്‍ പറയുന്നു.
റിയാലിറ്റി ഷോയിലെ ആദ്യ കൂടിക്കാഴ്ചയില്‍ താന്‍ അണിഞ്ഞിരുന്നത് ഒരു പഴയ ചപ്പല്‍ ആയിരുന്നെന്നും അന്ന് മത്സരിക്കാന്‍ എത്തിയ ബാക്കി ആള്കാരുടെ ലുക് ആന്‍ഡ് ഡ്രസ് ഒക്കെ കണ്ട് നമുക്കിത് പോലെ ഒന്നും പറ്റില്ല അമ്മേ എന്നു പറഞ്ഞു തിരിച്ചു പോകാന്‍ തുടങ്ങിയ എന്നെ അന്ന് പിടിച്ചു നിര്‍ത്തിയത് സൂര്യടിവി യിലെ ഷോ കോഡിനേറ്റര്‍ വിനോദ് ചേട്ടനാണെന്നും താരം കുറിക്കുന്നു.
ആദ്യത്തെ ഷൂടിങ് കഴിഞ്ഞ് അനുമോദനം പ്രതീക്ഷിച്ച് വീട്ടിലെത്തിയ തനിക്ക് നേരിട്ട് വേദനകളായിരുന്നുവെന്ന് താരം ഫേസ്ബുകില്‍ കുറിക്കുന്നു. പലപ്പോഴും കരച്ചിലടക്കാനാകാതെ വീടിന്റെ പിന്നാമ്പുറത്തെ അലക്കുകല്ലില് പോയിരുന്നു കരഞ്ഞിട്ടുണ്ടന്നും താരം പറഞ്ഞു.
അനുശ്രീയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ലാല്‍ജോസ് സാര്‍ കൊടുത്ത ഇന്റര്‍വ്യൂവിലെ ഈ വാക്കുകള്‍ ഇന്നലെ രാത്രി വായിച്ചതിനു ശേഷം ഞാന്‍ ഇത് പോസ്റ്റ് ചെയ്യുന്നത് വരെ അതെന്നെ 2011-2012 കാലഘട്ടത്തിലെ എന്റെ ഒരുപാട് ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി… ഇതെഴുതുമ്പോള്‍ എത്ര വട്ടം എന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകി എന്നു എനിക്കറിയില്ല…. സര് പറഞ്ഞ പോലെ റിയാലിറ്റി ഷോയിലെ ആദ്യ കൂടിക്കാഴ്ചയില്‍ ഞാന്‍ അണിഞ്ഞിരുന്നത് ഒരു പഴയ ചപ്പല്‍ തന്നെ ആയിരുന്നു… അതേ ഉണ്ടായിരുന്നുള്ളു അന്ന്… അന്നു മത്സരിക്കാന്‍ എത്തിയ ബാക്കി ആള്‍ക്കാരുടെ ലുക്ക് ആന്റ് ഡ്രസ് ഒക്കെ കണ്ട് നമുക്കിത് പോലെ ഒന്നും പറ്റില്ല അമ്മേ എന്നു പറഞ്ഞു തിരിച്ചു പോകാന്‍ തുടങ്ങിയ എന്നെ അന്ന് പിടിച്ചു നിര്‍ത്തിയത് സൂര്യടിവി യിലെ ഷോ കോഡിനേറ്റര്‍ വിനോദ് ചേട്ടനാണ്…
ആദ്യദിവസങ്ങളില്‍ ഒരുപാട് ബുദ്ധിമുട്ടി… ഞാന്‍ ഒന്നും ഒന്നും അല്ല എന്ന ഒരു തോന്നല്‍ മനസിനെ വല്ലാതെ ബുദ്ദിമുട്ടിച്ചിരുന്നു അന്നൊക്കെ… പക്ഷെ ഒരു നിയോഗം പോലെ ആ ഷോ യില്‍ ഞാന്‍ വിജയിച്ചു… അന്ന് ഷോ യില