ബ്രേക്ക് നഷ്ടപ്പെട്ട ബസ് കാറുകളിൽ ഇടിച്ചു;പതിമൂന്ന് വാഹനങ്ങൾ അപകടത്തിൽപെട്ടു പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി
കൊച്ചി: എറണാകുളത്ത് വാഹനാപകടം ബ്രേക്ക് നഷ്ടപ്പെട്ട ബസ് കാറുകളിൽ ഇടിച്ചു. പതിമൂന്ന് വാഹനങ്ങൾ അപകടത്തിൽ പെട്ടു. കാറുകളിൽ ഉണ്ടായിരുന്നവർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി
ഇടക്കൊച്ചിയിൽ നിന്ന് കാക്കനാടേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത് . ഫൈൻആർട്സ് ഹാളിന് സമീപം ഫോർ ഷോർ റോഡിൽ ആണ് അപകടം ഉണ്ടായത്. 11മണിയോടെ ആയിരുന്നു അപകടം.
പൊലീസെത്തി വാഹനങ്ങൾ മാറ്റിയശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്