കടയ്ക്കുമുന്നിൽ ഏഴ് പേർ നിന്നതിന് പിഴയിട്ട് പൊലീസ്, ഈ തുക ഉണ്ടാക്കണമെങ്കിൽ മൂന്നു ദിവസമെങ്കിലും കട തുറന്ന് പ്രവർത്തിക്കണമെന്ന് കടയുടമ
പാലക്കാട്: പലച്ചരക്ക് കടയുടെ മുന്നിൽ ഏഴ് പേർ നിന്നതിന് കടയുടമയ്ക്ക് പിഴ അടയ്ക്കേണ്ടി വന്നത് രണ്ടായിരം രൂപ. തച്ചനാട്ടുകര പഞ്ചായത്തിൽ പലച്ചരക്ക് കട നടത്തുന്ന അബ്ബാസ് എന്നയാളിൽ നിന്നാണ് പൊലീസ് രണ്ടായിരം രൂപ പിഴയിനത്തിൽ ഈടാക്കിയത്.ഉൾപ്രദേശത്ത് പ്രവർത്തിക്കുന്ന കടയായതിനാൽ ഇവിടെ കച്ചവടം വളരെ കുറവാണ്. രണ്ടായിരം രൂപയുടെ വരുമാനം ലഭിയ്ക്കക്കണമെങ്കിൽ മൂന്നു ദിവസമെങ്കിലും കട തുറന്ന് പ്രവർത്തിക്കണമെന്ന് അദ്ദേഹം പറയുന്നു.കച്ചവടം ഇല്ലാത്തതിനാൽ വലിയ പ്രതിസന്ധിയിലാണെന്നും, പിഴ ഒഴിവാക്കണമെന്നും അപേക്ഷിച്ചിട്ടും പൊലീസ് ചെവികൊണ്ടില്ലെന്ന് അബ്ബാസ് പറഞ്ഞു.
അതേസമയം പൊലീസ് നടപടിയ്ക്കെതിരെ തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് സലിം രംഗത്തെത്തി. വരുമാനമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുന്ന സമയത്ത് ഇത്രയും തുക ഈടാക്കുന്നത് ക്രൂരതയാണെന്ന് അദ്ദേഹം പറഞ്ഞു. ബീവറേജസ് ഔട്ട്ലറ്റ്കൾക്ക് മുന്നിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് കാണാത്ത പൊലീസാണ്, പലചരക്ക് മുന്നിൽ ഏഴ് പേർ നിന്നതിന് പിഴയിട്ടതെന്ന് നാട്ടുകാർ പറയുന്നു.