കാസർകോട്:അതിക്രമത്തിനിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ സഹായങ്ങള്‍ ഒരു കുടക്കീഴില് ഒരുക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ വിദ്യാനഗറിലുള്ള കുടുംബക്ഷേമ ഉപകേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള സെന്റര്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായുള്ള ശാരീരികവും മാനസീകവുമായ അതിക്രമങ്ങള്‍ക്കെതിരെ താല്‍ക്കാലിക അഭയം, ചികിത്സ, നിയമസഹായം, പോലീസ് സേവനം, കൗണ്‍സിലിങ് തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭിക്കും. ശാരീരിക, മാനസീക,ലൈംഗിക അതിക്രമങ്ങള്‍ നേരിട്ടവര്‍ക്ക് സഖി കേന്ദ്രങ്ങളില്‍ നേരിട്ട് എത്താം. അല്ലെങ്കില്‍ വനിതാ ഹെല്‍പ്പ് ലൈന്‍(1091), നിര്‍ഭയ ട്രോള്‍ ഫ്രീ(1800 425 1400), മിത്ര(181), ചൈല്‍ഡ് ലൈന്‍(1098) ഇവയില്‍ ഏതെങ്കിലും നമ്പരില്‍ വിളിച്ച് സേവനം ആവശ്യപ്പെടാം.