പാർട്ടിക്ക് അംഗീകരിക്കാൻ കഴിയാത്ത പ്രവർത്തനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും കർശന നടപടി, സൈബറിടങ്ങളിലും അച്ചടക്കം ബാധകമെന്ന് എ വിജയരാഘവൻ
ആലപ്പുഴ: പാർട്ടിക്ക് അംഗീകരിക്കാൻ കഴിയാത്ത പ്രവർത്തനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും കർശന നടപടിയുണ്ടാകുമെന്ന് സി പി എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. തെറ്റായ ഒരു ശൈലിയും സി പി എം പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.തെറ്റുപറ്റിയവരെ ഡി വൈ എഫ് ഐയിൽ നിന്ന് മറ്റിയിട്ടുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.രാമനാട്ടുകര സ്വർണക്കടത്ത് ക്വട്ടേഷനിൽ സി പി എം അംഗങ്ങൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.സി പി എമ്മുമായി ബന്ധമുള്ളവരല്ല പ്രതികളായവരെന്നും,അവരുടെ ഡി വൈ എഫ് ഐ ബന്ധം അറിഞ്ഞപ്പോൾ തന്നെ മാറ്റി നിർത്താൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.പാർട്ടി പ്രവർത്തകർക്ക് അച്ചടക്കം സൈബറിടങ്ങളിലും ബാധകമാണെന്നും, സൈബർ ഇടങ്ങളിൽ എങ്ങനെ ഇടപെടണം എന്നതിന് മാർഗ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.