കാസർകോട്: നബിദിനാഘോഷവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്ക്ക്് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കാസര്‍കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം മദ്രസ, മഹല്ല് കമ്മിറ്റികള്‍ ഉറപ്പുവരുത്തണം. കൂടാതെ .വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കള്‍ ശരിയായ ലേബല്‍ വിവരങ്ങള്‍ ഉള്ളവയാണെന്ന് ഉറപ്പുവരുത്തുക.ഉല്പാദന തീയ്യതി, ഉപയോഗ കാലാവധി, ലൈസന്‍സ് നമ്പര്‍ എന്നിവ പരിശോധിച്ച് ഉറപ്പു വരുത്തണം. ഉപയോഗ കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കള്‍ (മിഠായികള്‍, ശീതള പാനീയങ്ങള്‍ എന്നിവ) വിതരണം ചെയ്യരുത്..അമിതമായി കളര്‍ ചേര്‍ത്ത ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യരുത്.
. ജൂസ്, ശീതള പാനീയങ്ങള്‍ എന്നിവ ഉണ്ടാക്കുന്നതിനും ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കുന്നതിനും ശുദ്ധ ജലം മാത്രം ഉപയോഗിക്കണം.ചൂടുള്ള ഭക്ഷ്യവസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളില്‍ പായ്ക്ക് ചെയ്യരുത്.ഭക്ഷണം പാചക-വിതരണം ചെയ്യുന്നവരുടെ ശുചിത്വം, ആരോഗ്യസുസ്ഥിതി എന്നിവ ഉറപ്പുവരുത്തണം.ദീര്‍ഘകാലമായി ഉപയോഗിക്കാത്ത ജല സ്രോതസ്സുകളില്‍ നിന്നുള്ള ജലം പാചകത്തിനോ, കുടിവെള്ളത്തിനോ വേണ്ടി ഉപയോഗിക്കരുത്.ജൂസ്, ശീതള പാനീയങ്ങള്‍ എന്നിവ തയ്യാറാക്കുമ്പോള്‍ ഐസിന്റെ ശുദ്ധത ഉറപ്പുവരുത്തുക.പ്ലാസ്റ്റിക്, തെര്‍മോകോള്‍, ഡിസ്പോസിബിള്‍ ഗ്ലാസുകള്‍ എന്നിവ ഒഴിവാക്കണം. ഭക്ഷണ വിതരണത്തിനായി സ്റ്റീല്‍, ഗ്ലാസ്, പ്ലേറ്റ് എന്നിവ ഉപയോഗിക്കുക..മദ്രസ്സകളുടെ സമീപം ഐസ്ക്രീം, ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ അനധികൃത കച്ചവടം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തുത്തണം..