ഡോക്യുമെന്ററി സംവിധായകൻ ജ്യോതി പ്രകാശ് വിടവാങ്ങി
കോഴിക്കോട്: ചിത്രകാരനും, ഡോക്യുമെൻററി സിനിമാ സംവിധായകനുമായ ജ്യോതി പ്രകാശ് അന്തരിച്ചു .59 വയസായി രുന്നു കാൻസറിന് ചികിത്സയിൽ ആയിരുന്നു. ഒ വി വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസം എന്ന നോവലിനെ പശ്ചാത്തലമാക്കി ജ്യോതി പ്രകാശ് തിരക്കഥയും,സംവിധാനവും നിർവ്വഹിച്ച”ഇതിഹാസത്തിലെ ഖസാഖ് ” എന്ന ഹൃസ്വചിത്രത്തിനും, ആത്മൻ എന്ന ഹൃസ്വചിത്രത്തിനും ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട്, റവന്യൂ വകുപ്പിൽ നിന്നും വിരമിച്ച ശേഷം പുതിയ സിനിമയുടെ പണിപ്പുരയിലായിരുന്നു. കണ്ണൂർ വെങ്ങര എടയേടത്ത് ബാലൻ നായരുടേയും,
മലപ്പുറം , മേൽമുറി മേപ്പള്ളിക്കുന്നത്ത് ശാരദാമ്മയുടേയും മകനാണ്. പേരാമ്പ്ര മുയിപ്പോത്ത് രയരോത്ത് ഗീത ഭാര്യയാണ്. ആദിത്യൻ, ചാന്ദ് പ്രകാശ് എന്നിവർ മക്കൾ.പ്രമോദ്, പ്രീത, പ്രദീപ് മേനോൻ ,പ്രശാന്ത് എന്നിവർ സഹോദരങ്ങളാണ്.ശവസംസ്കാരം വൈകുന്നേരം 5 മണിക്ക് മുയിപ്പോത്ത് കിഴക്കേ ചാലിൽ വീട്ടുവളപ്പിൽ.