മോട്ടോർ വാഹന വകുപ്പ്ലൈറ്റ് ഫോർ ലൈഫ് ക്യാമ്പയിൻ സംഘടിപ്പിച്ചു.
വെള്ളരിക്കുണ്ട്: ലൈറ്റ് ഫോർ ലൈഫ് – ക്യാമ്പയിൻ32-ാമത് ദേശീയ റോഡുസുരക്ഷാ മാസത്തിൻ്റെ ഭാഗമായി വെള്ളരിക്കുണ്ട് സബ് ആർ ടി ഓഫീസിൻ്റെ നേതൃത്വത്തിൽ വാഹനങ്ങളിലെ ലൈറ്റുകളുടെ ശരിയായ ഉപയോഗം ഡ്രൈവർമാരെ ബോധവൽക്കരിക്കുന്നതിനായി ലൈറ്റ് ഫോർ ലൈഫ് ക്യാമ്പയിൻ നടത്തി.അതി തീവ്ര പ്രകാശം പരത്തുന്ന ഹെഡ് ലൈറ്റുകളും, എക്സ്ട്രാ ലൈറ്റുകളും മറ്റു വാഹന ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും ഉണ്ടാക്കുന്ന പ്രയാസങ്ങൾ ബോധ്യപ്പെടുത്തുകയും ഹെഡ് ലൈറ്റ് ഡിം ചെയ്യേണ്ട സമയങ്ങൾ ഏതൊക്കെയാണെന്ന് ഡ്രൈവർമാരോട് കൃത്യമായി വിശദീകരിക്കുകയും ചെയ്തു കൂടാതെ ഇൻഡിക്കേറ്റർ, ബ്രേക്ക് ലൈറ്റ് ,പാർക്ക് ലൈറ്റ് എന്നിവ പ്രവർത്തിക്കാത്ത വാഹനങ്ങളുടെ ലൈറ്റുകൾ സൗജന്യമായി ശരിയാക്കി നൽകുകയും കൂടി ചെയ്തതോടെ വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും ഒരു പുത്തനനുഭവമായി.അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള വെള്ളരിക്കുണ്ട് യൂണിറ്റിൻ്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം വിജയൻ ,അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ടി ചന്ദ്രകുമാർ, ദിനേശൻ കെ, അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ കേരള ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി