നടി പാർവ്വതിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ എൽഡിഎഫ് നീക്കം
കോഴിക്കോട്: മലയാള ചലച്ചിത്ര താരം പാർവ്വതി തിരുവോത്തിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ഇടതു മുന്നണി നീക്കം നടത്തുന്നതായി റിപ്പോർട്ട്. സി പി എം ആഭിമുഖ്യമുള്ള ചില സിനിമാ പ്രവർത്തകരാണ് നീക്കത്തിന് പിന്നിലെന്നാണ് വിവരം. പാർവ്വതിയെ മത്സരിപ്പിച്ചാൽ യുവ തലമുറയുടെ പിന്തുണ ലഭിക്കുമെന്നാണ് ഇവരുടെ വിലയിരുത്തൽ.
അതേസമയം താരം മത്സരിക്കുന്നത് സംബന്ധിച്ച് സി പി എം നേതൃത്വം സൂചനകളൊന്നും നൽകിയിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പാർവ്വതി തിരുവോത്തും ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പതിവ് മുഖങ്ങളിൽ നിന്നും വ്യത്യസ്തമായി യുവ തലമുറയെ രംഗത്തിറക്കാനാണ് സി പി എമ്മിന്റെ തീരുമാനം. രണ്ടു തവണ മത്സരിച്ചവർക്ക് വീണ്ടും അവസരം നൽകേണ്ടെന്ന തീരുമാനം പരമാവധി നടപ്പിലാക്കാനാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ധാരണയായിരിക്കുന്നത്