മംഗളൂരു വിമാനത്താവളം കള്ളക്കടത്തിന്റെ താവളം, രണ്ടുദിവസത്തിനിടെ പിടികൂടിയത് ഒന്നരക്കിലോ സ്വർണം
മംഗളൂരു : മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വിദേശത്തുനിന്ന് സ്വർണം കടത്താനുള്ള താവളമായി മാറുന്നു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ കള്ളക്കടത്ത് സ്വർണവുമായി രണ്ട് മലയാളികളടക്കം മൂന്നുപേരാണ് വിമാനത്താവളത്തിൽ പിടിയിയിലായത്. ഇവരിൽനിന്ന് 1.676 കിലോ സ്വർണം പിടികൂടുകയും ചെയ്തു. വ്യാഴാഴ്ച ദുബായിൽനിന്നെത്തിയ കാസർകോട് സയ്യിദ് മുഹമ്മദ് കയ്യാറിൽ (23) നിന്ന് 557 ഗ്രാം സ്വർണം പിടികൂടി. സ്വർണം പൊടിയാക്കി രാസവസ്തുക്കൾ ചേർത്ത് പശരൂപത്തിലാക്കി മൂന്ന് ഗോളങ്ങളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കഴിഞ്ഞദിവസം ദുബായിൽനിന്നെത്തിയ കാസർകോട് കുനി അഹമ്മദ് (34), മൂടബിദ്രിയിലെ മുഹമ്മദ് മനാസ് (19) എന്നിവരിൽനിന്ന് 1.119 കിലോ സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടിയിരുന്നു.