രണ്ടിടങ്ങളിലായി പരിശോധന; പിടികൂടിയത് 35.8 കിലോഗ്രാം കഞ്ചാവ്, ബംഗാൾ സ്വദേശികൾ പിടിയിൽ
മലപ്പുറം: രണ്ടിടങ്ങളിലായി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 35.8 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ ബംഗാൾ വസാന്തി സ്വദേശികളായ അനു സിങ് (40), മിലാൻ സിങ് (28), സാബൂജ് സിക്തർ (24) എന്നിവർ പിടിയിലായി. എക്സൈസ് ഇന്റലിജൻസ് ഉത്തര മേഖല സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ബുധനാഴ്ച ഉച്ചക്ക് നിലമ്പൂർ കനോലി പ്ലോട്ടിന് സമീപത്താണ് മിലാൻ സിങ്ങും അനു സിങ്ങും ആദ്യം പിടിയിലായത്. 15.8 കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഇവരുടെ മൊഴി പ്രകാരം രാത്രി മഞ്ചേരിയിൽ നടത്തിയ പരിശോധനയിൽ വാടക ക്വാർട്ടേഴ്സിൽ നിന്നും 20 കിലോ കഞ്ചാവുമായി സജ് സിക്തർ പിടിയിലായി.