ടിവി ദേഹത്തേക്ക് വീണ് ഒന്നര വയസ്സുകാരൻ മരിച്ചു
എറണാകുളം: ടിവി ദേഹത്തേക്ക് മറിഞ്ഞ് വീണ് ഒന്നരവയസ്സുകാരൻ മരിച്ചു. മൂവാറ്റുപുഴ, പായിപ്ര
മൈക്രോ ജംഗ്ഷനിലെ പൂവത്തുംചുവട്ടിൽ അനസിന്റെ മകൻ അബ്ദുൽ സമദ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. ടി.വി സ്റ്റാന്റിനൊപ്പം കുട്ടിയുടെ ദേഹത്തേക്ക് വീണാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദാരുണമായ സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. നസിയയാണ് കുഞ്ഞിന്റെ മാതാവ്.