കാസർകോട് മണ്ഡലം; ആദ്യ മണിക്കൂറിൽ കൂടുതൽ പോളിംഗ് പയ്യന്നൂരിൽ, കുറവ് കാഞ്ഞങ്ങാട്ട്
കാസർകോട്: കാസർകോട് ലോക്സഭാ മണ്ഡലത്തിലെ പയ്യന്നൂർ നിയമസഭാ മണ്ഡലത്തിൽ കനത്ത പോളിംഗ്. രാവിലത്തെ ആദ്യത്തെ മൂന്നു മണിക്കൂറിൽ 21.76 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. കാസർകോട് ലോക്സഭാ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന പോളിംഗാണിത്. രണ്ടാം സ്ഥാനത്ത് 19.68 ശതമാനത്തോടെ കല്ല്യാശ്ശേരി മണ്ഡലമാണ്. ആദ്യ മൂന്ന് മണിക്കൂറിൽ ഏറ്റവും കുറവ് പോളിംഗ് നടന്നത് കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലാണ്. 16.65 ശതമാനം. മറ്റു മണ്ഡലങ്ങളിലെ വോട്ടിംഗ് ശതമാനം ഇങ്ങനെ: കാസർകോട്-16.82%, ഉദുമ: 17.12%, തൃക്കരിപ്പൂർ: 18.16%.