പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു
ന്യൂഡല്‍ഹി: പുതുവര്‍ഷത്തിലെ ആദ്യദിനത്തില്‍ വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ പാചകവാതക സിലിണ്ടറിന്റെ വിലയില്‍ നാലര രൂപയുടെ വരെ കുറവാണ് എണ്ണ കമ്പനികള്‍ വരുത്തിയത്. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.
ഡല്‍ഹിയില്‍ 1755.50 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില. നേരത്തെ ഇത് 1757 രൂപയായിരുന്നു. മുംബൈയില്‍ 1708.50 രൂപയായാണ് വില കുറഞ്ഞത്. നേരത്തെ ഇത് 1710 രൂപയായിരുന്നു. ചെന്നൈയില്‍ വീണ്ടും വില കുറഞ്ഞു. 1929 രൂപയില്‍ നിന്ന് 1924.50 രൂപയായാണ് കുറഞ്ഞത്. കൊല്‍ക്കത്തയില്‍ 1868.50 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വില.
വിമാന ഇന്ധനത്തിന്റെ വിലയിലും മാറ്റമുണ്ട്. ഡല്‍ഹിയില്‍ ഒരു കിലോ ലിറ്റര്‍ വിമാന ഇന്ധനത്തിന് 1,01,993.17 രൂപയാണ്.