ഇസ്രയേല്‍ -ഹമാസ് യുദ്ധം: മരണം 4000, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഇസ്രയേലിലെത്തി ഓപറേഷന് അജയ്ക്ക് പിന്തുണ
ടെല്‍ അവീവ്: ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ ഇരുപക്ഷത്തുമായി മരണസംഖ്യ 4000 ആയി. ഇസ്രയേലില്‍ മാത്രം 1300 പേര് കൊല്ലപ്പെട്ടു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ പ്രധാനമന്ത്രി ബെഞ്ചമീന്‍ നെതന്യാഹു, നാഷണല്‍ യൂണിറ്റി പാര്‍ട്ടി നേതാവ് ബെന്നി ഗാന്‍സുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അടിയന്തര സര്‍ക്കാരും യുദ്ധകാല മന്ത്രിസഭയും രൂപീകരിച്ചു.
ഹമാസ് ഐഎസ്ഐഎസിനേക്കാള്‍ ഭീകര സംഘടനയാണെന്നും കുട്ടികളെയും സ്ത്രീകളെയും പുരുഷന്മാരേയും അവര്‍ കൊന്നൊടുക്കുന്നുവെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സസ് ആരോപിച്ചു. അതിനായി അവര്‍ ഐഎസിന്റെ പതാക കൊണ്ടുവരുന്നു. ഹമാസ് വംശഹത്യ നടത്തുന്ന ഭീകര സംഘനയാണെന്നും ഐഡിഎഫ് ചൂണ്ടിക്കാട്ടി.
സംഘര്‍ഷത്തെ കുറിച്ച് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് നാറ്റോയിലെ പ്രതിനിധികളുമായി സംസാരിച്ചു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഇസ്രയേലിലെത്തി. ഇസ്രയേലിന് ശക്തമായ പിന്തുണ അറിയിക്കുകയും പലസ്തീന് ജനതയുടെ സംരക്ഷണം ഉറപ്പാക്കുകയുമാണ് ബ്ലിങ്കന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. പലസ്തീന്, ജോര്‍ദാന്‍ നേതാക്കളുമായി ബ്ലിങ്കണ് നാളെ കൂടിക്കാഴ്ച നടത്തും.
അതേസമയം, ബന്ദികളെ മോചിപ്പിച്ചാല്‍ മാത്രമേ ഗാസയിലേക്ക് വെള്ളവും വൈദ്യുതിയും ഇന്ധനവും കടത്തിവിടുവെ്നന് ഇസ്രയേല്‍ ഊര്‍ജ മന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ എംബസി നടത്തുന്ന രക്ഷാദൗത്യത്തിന് എല്ലാ സഹായവും നല്‍കുമെന്നും ഇസ്രയേല്‍ സര്‍ക്കാര്‍ അറിയിച്ചു. 18,000 ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ഓപറേഷന് അജയ് തുടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നുവെന്ന് ഇന്ത്യയിലെ കോണ്‍സുലേറ്റ് ജനറല്‍ കോബി ഷോഷാനി പറഞ്ഞൂ. ഇരസയേല് സമ്പദ് വ്യവസ്ഥയ്ക്ക് വലിയ സംഭാവന നല്കിയ ഇന്ത്യന്‍ ബിസിനസുകാരോട് ആദരവുണ്ട്. ടെല്‍ അവീവില്‍ നിന്നുള്ള ഇന്ത്യയുടെ രക്ഷാദൗത്യത്തിന് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.